പത്തനംതിട്ട: മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന 17 ഓഫീസുകള്‍ താത്കാലികമായി വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. മിനി സിവിൽ സ്റ്റേഷൻ കെട്ടിടം അപകടാവസ്ഥയിലാണെന്ന റിപ്പോർട്ടുകളേ തുടർന്നാണ് നടപടി. കോടതികൾ അടക്കം മിനി സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫീസുകളും മറ്റു കെട്ടിടങ്ങൾ കണ്ടെത്തി മാറണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചിരുന്നു.
കോടതികൾ ഇപ്പോഴും സിവിൽ സ്റ്റേഷനിൽ തുടരുകയാണ്. കോടതികൾക്കായി നഗരത്തിൽ തന്നെ രണ്ട് കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കെട്ടിടങ്ങളിലെ മറ്റു ക്രമീകരണങ്ങൾ കൂടി പൂർത്തിയാക്കി കോടതികൾക്കായി സജ്ജമാക്കാനാണ് നിർദേശം.
മിനി സിവിൽ സ്റ്റേഷനിൽ നിന്നും മാറ്റിയ ഓഫീസുകളുടെ പേര്, മാറ്റിയ സ്ഥലം ക്രമത്തിൽ.
പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസ് - പോസ്റ്റ് ഓഫീസ് - കോളജ് റോഡിലുള്ള മഞ്ചയില്‍ ബില്‍ഡിംഗ്.
ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസ് - പ്ലാനിംഗ് സെക്രട്ടേറിയറ്റ്, കളക്ടറേറ്റ് .
റവന്യൂ റിക്കവറി ഓഫീസ് - കളക്ടറേറ്റ് മൂന്നാം നില
ജില്ലാ പ്രൊബേഷന്‍ ഓഫീസ് - കാപ്പില്‍ ആര്‍ക്കേഡ് ബില്‍ഡിംഗിലെ ഒന്നാം നില, ഡോക്ടേഴ്സ് ലെയ് ൽ.
ജില്ലാ സാക്ഷരതാ മിഷന് ഓഫീസ്- ജില്ലാ പഞ്ചായത്ത് ഓഫീസ്.
ജില്ലാ എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്- പ്ലാനിംഗ് സെക്രട്ടേറിയറ്റ്, കളക്ടറേറ്റ്.
പൊതുമരാമത്ത് വൈദ്യുത വിഭാഗം ഓഫീസ്- മണ്ടുംപാല്‍ ഹൗസ്, ഐശ്വര്യ തിയേറ്ററിന് സമീപം
പൊതുമരാമത്ത് വൈദ്യുത വിഭാഗം സബ് ഡിവിഷന് ഓഫീസ് - മണ്ടുംപാല്‍ ഹൗസ്, ഐശ്വര്യ തിയേറ്ററിന് സമീപം
ജില്ലാ പട്ടികജാതി വികസന ഓഫീസ് - കാപ്പില്‍ ആര്‍ക്കേഡ് (ഗ്രൗണ്ട് ഫ്ളോർ), ഡോക്ടേഴ്സ് ലെയ്ന്‍
താലൂക്ക് ഓഫീസ് കോഴഞ്ചേരി- കുന്നംകുളം ബില്‍ഡിംഗ്, പ്രസ്ക്ലബ്ബിനു സമീപം, കടമ്മനിട്ട റോഡ്
പൊതുമരാമത്ത് കെട്ടിട വിഭാഗം, അസിസ്റ്റന്റ് എൻജിനിയറുടെ കാര്യാലയം- മണ്ടുംപാല്‍ ഹൗസ്,
ഐശ്വര്യ തിയേറ്ററിന് സമീപം
പൊതുമരാമത്ത് സ്പെഷ്യല്‍ ബില്‍ഡിംഗ്സ് വിഭാഗം, അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം- മണ്ടുംപാല്‍ ഹൗസ്, ഐശ്വര്യ തിയേറ്ററിന് സമീപം.
ജില്ലാസഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ് - ബ്രദേഴ്സ് ബില്‍ഡിംഗ്, താഴെ വെട്ടിപ്പുറം, വനിതാ പൊലിസ് സ്റ്റേഷന് സമീപം.
സഹകരണ സംഘം, അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ഓഫീസ്- ബ്രദേഴ്സ് ബില്‍ഡിംഗ്, താഴെ വെട്ടിപ്പുറം, വനിത പൊലിസ് സ്റ്റേഷനു സമീപം.
അസിസ്റ്റന്റ് ഡയറക്ടര്‍, സഹകരണ സംഘം- ബ്രദേഴ്സ് ബില്‍ഡിംഗ്, താഴെ വെട്ടിപ്പുറം, വനിത
പൊലിസ് സ്റ്റേഷന് സമീപം.
ജില്ലാ ഓഡിറ്റ് ഓഫീസ്- തെള്ളിയേരത്ത് പ്ലാസ രണ്ടാം നില, ജുമാ മസ്ജിദിന് സമീപം
സബ് ട്രഷറി ഓഫീസ്, പത്തനംതിട്ട- ഗ്രൗണ്ട് ഫ്ളോർ, സെന്റ് ഗ്രിഗോറിയസ് സില്‍വര്‍ ജൂബിലി ബില്‍ഡിംഗ്, വെട്ടിപ്പുറം ഈസ്റ്റ്.